അക്ഷയശ്രീ ജില്ലാശില്പശാല

പത്തനംതിട്ട: അക്ഷയശ്രീ ജില്ലാ ശില്പശാല സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡൻറ് കെ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പരസ്പര സഹകരണമാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് അക്ഷയശ്രീയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷൻ നേതൃത്വം നൽകുന്ന സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനത്തിലൂടെ സാശ്രയത്വവും സാമ്പത്തിക സാമൂഹികപുരോഗതിയും സാധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു. അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് പുരുഷോത്തമൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ ശ്രീകണ്ഠൻ നായർ, നിജ എന്നിവർ ക്ലാസുകൾ നയിച്ചു. സഹകാർ ഭാരതി ജില്ലാ പ്രസിഡൻറ് ജി. അനിൽകുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രൻ, ഗീതാലക്ഷ്മി, സുസ്മിതാ ബൈജു, സി കെ ലളിത കുമാരി , ആർ ജിനു, ടി പി സുഭാഷ്, ഡി അജിത്ത് കുമാർ, വേണുഗോപാലപിള്ള, കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹിയായി
പി ഉണ്ണികൃഷ്ണൻ (പ്രസിഡൻറ്), സുസ്മിത ബൈജു (വൈസ് പ്രസിഡൻറ്), അമ്പിളി ഡി നായർ (വൈസ് പ്രസിഡന്റ്), വനേഷ് കുമാർ (സെക്രട്ടറി), കെ രവികുമാർ (ജോ:സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.