SNDP യോഗം വടകര യൂണിയൻതല യൂത്ത് മൂവ്‌മെൻറ് നേതൃയോഗം

വടകര: എസ്എൻഡിപി യോഗം വടകര യൂണിയൻതല യൂത്ത് മൂവ്‌മെന്റ് നേതൃയോഗം മലബാർ മേഖലയിലെ ആദ്യ മീറ്റിങ്ങ് വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ തിരി തെളിയിച്ച് തുടക്കം കുറിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ഉദ്ഘാടനംം ചെയ്തു.യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി സ്വാഗതം പറഞ്ഞു. യൂത്ത് മൂവേമെന്റ് പ്രസിഡണ്ട് രജനീഷ് സിദ്ധാന്തപുരം അദ്ധ്യക്ഷനായിരുന്നു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കോഡിനേറ്ററും എസ് എൻ ഡി പി യോഗം സൈബർ സേന കേന്ദ്ര കൺവീനറുമായ അർജുൻ അരയാക്കണ്ടി സംഘടന സന്ദേശം പങ്കുവച്ചു. സൈബർ സേന കേന്ദ്ര കൺവീനർ ജയേഷ് വടകര, ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ എന്നിവർ ആശംസാപ്രസംഗം നടത്തി.യൂത്ത് മൂവ്‌മെന്റ് വൈസ്:പ്രസിഡണ്ട് ഷൈനിത്ത് നന്ദി രേഖപെടുത്തി . യുവാക്കളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ യൂണിയൻ സെക്രട്ടറി പി എം.രവീന്ദ്രൻ നൽകുന്ന നേതൃത്വ മികവിന് കേന്ദ്ര നേതാക്കൾ പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.