LOCAL NEWS THIRUVANANTHAPURAM

പൊതുപ്രവർത്തകർക്ക് വായന കുറഞ്ഞത് രാഷ്ട്രീയത്തിലെ അപചയത്തിന് കാരണം: പാലോട് രവി

മലയിൻകീഴ്: രാഷ്ട്രീയത്തിൽ അപചയമുണ്ടാകാൻ കാരണം പൊതുപ്രവർത്തകർക്കിടയിൽ വായന കുറഞ്ഞത് മൂലമാണെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. സംസ്‌കാരിക സാഹിതി നിയോജകമണ്ഡലം പ്രവർത്തനോത്ഘാടന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. വായന വെളിച്ചമാണ്. അത് ഇല്ലാതായാൽ ജീവിതത്തിൽ ഇരുട്ട് പടരും. രാഷ്ട്രീയരംഗത്തും ഇത് ബാധകമാണ്. രാഷ്ട്രീയപ്രവർത്തകർക്കിടയിൽ വായന ഇല്ലാതായാൽ രാഷ്ട്രീയത്തിൽ മൂല്യബോധം ഇല്ലാതാകുകയും ഇരുട്ട് പടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രവളർച്ചയിൽ സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പ്രാധാന്യം മനസിലാക്കിയ നേതാവായിരുന്നു നെഹ്‌റു. കലാകാരന്മാർക്കും എഴുത്തുകാർക്കും മുന്നിൽ പ്രധാനമന്ത്രി പദവി പോലും ചെറുതാണെന്ന് തിരിച്ചറിഞ്ഞയാളായിരുന്നു അദ്ദേഹമെന്നും പാലോട് രവി പറഞ്ഞു.
നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം സംസ്‌കാര സാഹിതി സംസ്ഥാന ജന. സെക്രട്ടറി വി.ആർ പ്രതാപൻ നിർവഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ അജിത് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ ചെയർമാൻ മണ്ണാമൂല രാജേഷ് ആമുഖ പ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും ചടങ്ങിൽ നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് നേടിയവരെയും വിവിധ മൽസരങ്ങളിൽ വിജയികളായവരേയും ചടങ്ങിൽ ആദരിച്ചു.
ഡിസിസി ജന. സെക്രട്ടറിമാരായ സുബ്രഹ്മണ്യ പിള്ള, എം.ആർ ബൈജു, മണ്ഡലം പ്രസിഡന്റുമാരായ മലയിൻകീഴ് ഗോപൻ, മലവിള ബൈജു, നക്കോട് അരുൺ, പുരുഷോത്തമൻ നായർ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി അനീഷ്, ബ്ലോക്ക് പ്രസിഡന്റ് ശ്യാംലാൽ, എൽ. അനിത, ശ്രീകാന്ത്, വിഷ്ണു ജെ.ജെ, സുമേഷ്, മുകേഷ്, അക്ഷയ്, അജേഷ്, ദിവ്യ, കണ്ടല ജാഫർ, മഞ്ചാടി രാധാകൃഷ്ണൻ നായർ, മുരുകൻ തുടങ്ങിയവർ സംസാരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *