KERALA Main Banner TOP NEWS

കേരളത്തിലെ തീപ്പെട്ടിക്കമ്പനികൾ വൻ പ്രതിസന്ധിയിലേക്ക്;
സർക്കാർ ഇടപെടൽ അനിവാര്യം

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലെ നാട്ടിൻപുറങ്ങളിലെ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കിക്കൊണ്ട് ഗാമീണ തൊഴിൽമേഖലയെ സമ്പന്നവും സജീവവുമാക്കിയിരുന്ന തീപ്പെട്ടിക്കമ്പനികൾ വൻപ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരളത്തിൽ സുലഭമായ മട്ടിമരം ഉപയോഗിച്ചാണ് തീപ്പെട്ടി നിർമ്മാണത്തിന് ആവശ്യമായ കൊള്ളി ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. അൻപത് വർഷം മുമ്പ് തീപ്പെട്ടി നിർമ്മാതാക്കളായ തമിഴ്‌നാട്ടിലെ കമ്പനികൾക്ക് ആവശ്യമുള്ള കൊള്ളി പൂർണമായും കേരളത്തിലെ തീപ്പെട്ടിക്കമ്പനിക്കാരായിരുന്നു വിതരണം ചെയ്തിരുന്നത്. പക്ഷേ, ക്രമേണ കേരളത്തിൽനിന്ന് മട്ടിത്തടി കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ കൊള്ളിയുണ്ടാക്കാൻ തുടങ്ങിയതോടെയാണ് ഇവിടെ ഈ വ്യവസായ മേഖല വൻപ്രതിസന്ധിയിലായത്. കേരളത്തിലെ പ്രമുഖ തീപ്പെട്ടിക്കമ്പനികൾ മിക്കതും അടച്ചുപൂട്ടാൻ തുടങ്ങി. ഈ കമ്പനികളിലെ യന്ത്രങ്ങൾ നിസ്സാരവിലക്ക് തമിഴ്‌നാട്ടിലെ കമ്പനികൾ കൈക്കലാക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന കമ്പനികളുടെ എണ്ണം പകുതിയിലും താഴേയായി കുറഞ്ഞു.

എൻ.സി. കോയക്കുട്ടി
പി.രവീന്ദ്രൻ


തമിഴ്‌നാട്ടിലേക്ക് തടി കടത്തിക്കൊണ്ടുപോകുമ്പോൾ സർക്കാരിന് മരത്തിന്റെ നികുതിയും കേരളത്തിലെ ഉല്പാദനക്കുറവിൽ, കൊള്ളിയിൽനിന്ന് ലഭിക്കുന്ന നികുതിയും നഷ്ടപ്പെടുകയാണ്. പരമ്പരാഗതമായ തീപ്പെട്ടി വ്യവസായം കേരളത്തിൽ നിലനിൽക്കണമെങ്കിൽ ഇവിടെനിന്ന് തമിഴ്‌നാട്ടിലേക്കുള്ള തടി കടത്തുന്നത് നിറുത്തലാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്നാണ് കേരള സ്പ്‌ളിന്റ്‌സ് ആൻഡ് വിനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.സി. കോയക്കുട്ടിക്കും 57 വർഷം ഈ വ്യവസായത്തിൽ സജീവമായ പി. രവീന്ദ്രനും പറയാനുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *