വിവേകാനന്ദജയന്തി ദേശീയയുവജനദിനാഘോഷം ജനവരി 12ന് കോഴിക്കോട്

കോഴിക്കോട് :സ്വാമി വിവേകാനന്ദ ദർശന പഠനവും പ്രചരണവും ലക്ഷ്യമാക്കി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ചിന്റെ സഹകരണത്തോടെ 2022 ജനുവരി 12 ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വെസ്റ്റ്ഹിൽ ചുങ്കം റെഡ് ക്രോസ് ഭവനിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സാഹിത്യ അക്കാഡമി മുൻ വൈസ് ചെയർമാൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്യും സുധീഷ് കേശവപുരി അധ്യക്ഷത വഹിക്കും.

സാമൂതിരി ഗുരുവായൂരപ്പൻ കോളെജ് അധ്യാപകനും സാഹിത്യകാരനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ അശോകൻ ടി എ, സെക്രട്ടറി അരങ്ങിൽ ഗിരീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തുംഎൻ പി വസന്തൻ ,ഷനൂപ് താമരക്കുളം, രവി കോവൂർ , അൻവർ സാദത്ത്, മഞ്ജു പി വി,അശ്വതി ഇടി എന്നിവർ പ്രസംഗിക്കും.