പ്രേം നസീർ പുരസ്‌ക്കാരം കെ.ആർ. വിജയക്ക്
10 ന് സമർപ്പിക്കും

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 33-ാം ചരമവാർഷിക ദിനാചരണം ജനുവരി 10 തിങ്കളാഴ്ച വൈകുന്നേരം 6 ന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ സ്പീക്കർ എം.ബി.രാജേഷ് ഉൽഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ ബാലു കിരിയത്തും, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും അറിയിച്ചു.

നടി കെ.ആർ. വിജയ, മുൻ ഡെ. സ്പീക്കർ പാലോട് രവി , മാധ്യമ പ്രവർത്തകൻ കെ.ശ്രീകണ്ഠൻ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ എന്നിവർക്ക് പ്രേം നസീർ പുരസ്‌ക്കാരങ്ങൾ സ്പീക്കർ സമർപ്പിക്കും. പ്രേം നസീർ മൈ സ്റ്റാമ്പ് പ്രകാശനം പ്രേം നസീറിന്റെ മകൻ ഷാനവാസിന് നൽകി മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.

പ്രേം നസീർ മാധ്യമ പുരസ്‌ക്കാര സമർപ്പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, പ്രശസ്തി പത്ര സമർപ്പണം മന്ത്രി ജി.ആർ. അനിലും നിർവ്വഹിക്കും. വി.ശശി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എ.മാരായ എം. വിൻസന്റ് , വി.കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ , കൗൺസിലർ വി.വി. രാജേഷ്, സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും. പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഗാന സന്ധ്യ വൈകുന്നേരം 5.30 ന് ആരംഭിക്കും.