ഗുരുവായൂരപ്പനെ തൊഴാൻ ഐ.എസ്.ആർ.ഒ. ചെയർമാനും കുടുംബവുമെത്തി

കൂവപ്പടി ജി. ഹരികുമാർ
ഗുരുവായൂർ: ഇൻഡ്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐ.എസ്. ആർ.ഒ ചെയർമാനുമായ ഡോ. കെ. ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് മുന്നേ മുക്കാലോടെയാണ് അദ്ദേഹം ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. തുടർന്ന് അല്പനേരത്തെ വിശ്രമത്തിനുശേഷം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഭാര്യ മാലതിക്കും സഹപ്രവർത്തകർക്കുമൊപ്പം ക്ഷേത്രത്തിലെത്തി. ശീവേലി ദർശന ശേഷം അഞ്ചു മണിയോടെ ശ്രീകോവിലിന് മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ഭണ്ഡാരത്തിൽ കാണിക്കയിട്ടു. ഉണ്ട മാല വഴിപാടും നേർന്നിരുന്നു. അന്നദാനത്തിനായി സംഭാവനയും നൽകി. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ദേവസ്വത്തിന്റെ ഉപഹാരം ഡോ.കെ.ശിവന് നൽകി.