വിഷമഴ ഇരകൾക്കുമേൽ വീണസ്പർശം

കാസർകോട് ഗവ.മെഡിക്കൽ കോളജിൽ
ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്തു


കാസർകോട്:ഉക്കിനടുക്കയിൽ കാസർകോട് ഗവ.മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം തിങ്കളാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.കാസർക്കോട് സംഘടിപ്പിച്ച ചടങ്ങിൽ എൻ.എ.നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.എന്റോസൾഫാൻ ദുരിത മേഖലയിൽ നിന്നുള്ള കുട്ടിയെ പരിശോധിച്ചാണ് ഒ.പി പ്രവർത്തനം ആരംഭിച്ചത്.

അക്കാഡമിക് ബ്ലോക്കിലാണ് താൽക്കാലികമായി ഒപിയുടെ പ്രവർത്തനം. രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്ന് വരെയാണ് ഒപി പ്രവർത്തിക്കുക. മെഡിക്കൽ, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സർജറി, ഇഎൻടി, ഒഫ്ത്താൽമോളജി, ദന്തൽ ഒപികൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ന്യൂറോളജിസ്റ്റ് നിയമത്തിലൂടെ നടപ്പായത്.