ERNAKULAM LOCAL NEWS

കീരംപാറയിലെ കൊയത്ത് ഉൽസവം നാടിന് ആവേശമായി

കോതമംഗലം: ഭക്ഷ്യ സ്വയം പര്യാപ്തയും, ജൈവ നെല്ല് ഉൽപ്പാദനവും ലക്ഷ്യമിട്ട് കീരംപാറയിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം സുരക്ഷിതം എന്ന പദ്ധതിയുടെ ഭാഗമായി ജിവനി ഫാർമേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ജൈവ നെൽ കൃഷി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കൊയ്ത്ത് ഉൽസവം ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ അദ്ധ്യക്ഷനായി.
വില കുതിച്ചുയരുമ്പോൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷമില്ലാത്ത ജൈവ കൃഷിയിൽ സ്വയം പര്യാപതയുടെ മാതൃകയായി മാറുകയാണ് കീരംപാറ ഗ്രാമം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്‌കൃതിയെ തിരിച്ച് പിടക്കാനുതകുന്ന നിരവധി കാർഷിക പ്രവർത്തനങ്ങൾക്കാണ് കീരംപാറ കൃഷിഭവന്റെ നേത്യത്യത്തിൽ നടന്ന് വരുന്നത് .ഇതിന്റെ മുന്നോടിയായി ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനിയുടെ കീരം പാറയിലുളള ഏഴ് ഏക്കർ വരുന്ന നെൽപാടത്താണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി ആരംഭിച്ചത്.. ജീവനി കർഷക കൂട്ടായമ എന്ന പേരിട്ട് കീരംപാറ ക്യഷി ഭവന്റെ സഹകരണത്തോടെ ഏഴ് ഏക്കറിൽ ആരംഭിച്ച ജൈവ നെൽ ക്യഷി നാടിന് ആവേശമായി. പൂർണ്ണമായും നടീൽ മുതൽ കൊയ്ത്ത് വരെ യന്ത്രവൽക്കരണത്തിന്റെ സഹായത്താലാണ് ക്യഷി നടത്തിയത്..ചടങ്ങിൽ കൃഷി അസി.ഡയറകടർ സിന്ധു വി പി പദ്ധതി വിശദികരിച്ചു. ജില്ല പഞ്ചായത്ത് മെമ്പറും, വികസന സ്റ്റാ. കമ്മിറ്റി ചെയർപേഴ്‌സനും മായ റാണി കുട്ടി ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കെക്കര, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജു, മഞ്ചു സാബു, ബീന റോജോ , ആശമോൾ ജയ പ്രകാശ്, ഗോപി മുട്ടത്ത്, ലിസി ജോസ്, വി.കെ വർഗീസ്, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.സി ജോർജ്, ,അസി. കൃഷി ഓഫീസർ എൽദോസ് പി. കൃഷി അസി. ബേസിൽ വി.ജോൺ ,സ്‌കുൾ ടീച്ചർ ജിമോൻ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു. ജില്ലപഞ്ചായത്ത് മെമ്പർ കെ.കെ ദാനി സ്വാഗതവും കൃഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു. കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്‌കുളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, പാടശേഖര സമിതി ഭാരഭാവികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പൂർണ്ണമായും ജൈവത്തിൽ ഉൽപ്പാദിപ്പിച്ച നെല്ല് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കിയും ജൈവ അരിയായും കർഷക കൂട്ടായമവഴി മിതമായ വിലയിൽ വിതരണം ചെയുംമെന്നും കെ.കെ ദാനിയും ,കൃഷി ഓഫീസർ ബോസ് മത്തായിയും അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *