ഗുരുവായൂരിൽ ഭാരതകേസരി മന്നത്ത് പത്മനാഭന് സ്മാരകം വേണം

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര വേശന സമരത്തിന് നേതൃത്ത്വം കൊടുത്ത ഭാരത കേസരി മന്നത്ത് പത്മനാഭന് ഉചിതമായ സ്മാരകം ഗുരുവായൂരിൽ ഉണ്ടാകണമെന്ന് ഗ്‌ളോബൽ എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി.രാമചന്ദ്രൻ സംസ്ഥാന സർക്കാരിനോടും ഗുരുവായൂർ നഗരസഭ ഭരണ സമിതിയോടും ആവശ്യപ്പെട്ടു.1931 നവംബർ ഒന്നിന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹം1947 ജൂൺ രണ്ടിന് എല്ലാ ഹൈന്ദവ വിഭാഗങ്ങൾക്കുമായി ക്ഷേത്രം തുറന്നു കൊടുക്കുന്നുവെന്ന ചരിത്രപരമായ തീരുമാനം എടുക്കുന്നതുവരെ നീണ്ടു നിന്നിരുന്നു. ഇത്രയും കാലം ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്തം നല്കിയതും , മഹാത്മാഗാന്ധി നിർദ്ദേശിച്ച പ്രകാരം സത്യാഗ്ര സമരസമിതിയുടെ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നത് മന്നത്ത് പത്മനാഭനായിരുന്നു.. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി മന്നത്തിന്റെ പൂർണ്ണകായ പ്രതിമ ഗുരുവായൂരിൽ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ജി എൻ എസ് എസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സ്ഥലം വിട്ടു നല്കിയാൽ ജി എൻ എസ് എസ് മന്നത്തിന്റെപ്രതിമ നിർമ്മിച്ചു നല്കാമെന്നും വാഗ്ദാനം ചെയ്തു. മന്നത്തു പത്മനാഭന്റെ നൂറ്റിനാൽപത്തി അഞ്ചാമത് ജന്മദിനാഘോഷം ഗുരുവായൂരിൽ താലൂക്ക് കമ്മറ്റിയുടെ നേതൃത്തത്തിൽ നടന്നു. ജി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ.ടി .ശിവരാമൻ നായരുടെ അധ്യക്ഷതയിൽ നടന്ന ജന്മദിനാഘോഷം സംസ്ഥാന പ്രസിഡണ്ട് ഐ.പി.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. എൻ എസ് എസ് മുൻ നായകസഭാംഗം അഡ്വ: രവി ചങ്കത്ത് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി മധു കെ.നായർ, വേണുഗോപാൽ കരിപ്പോട്ട്, വിനോദ് പി.മേനോൻ ,സരസ്വതി ടീച്ചർ : ശ്രീധരൻ നായർ മാമ്പുഴ, രവീന്ദ്രൻ വട്ടരമ്പത്ത് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു : മന്നത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ആചാര്യവന്ദനവും നടത്തി.