സ്‌നേഹഭവനിൽ സ്‌നേഹമധുരം പകർന്ന് ചാക്കുണ്ണിയേട്ടൻ

മലബാർ ഡവലപ്‌മെൻറ് കൗൺസിൽ പ്രസിഡൻറ് ഷെവലിയർ സി.ഇ. ചാക്കുണ്ണി കോഴിക്കോട് വന്നതിന്റെ അറുപതാ വാർഷികത്തിന്റേയും വിവാഹത്തിന്റെ അൻപതാം വാർഷികത്തിന്റെയും ഭാഗമായി മലബാർ ഡവലപ്‌മെൻറ് കൗൺസിൽ കോഴിക്കോട് സ്‌നേഹഭവനിൽ സ്‌നേഹവിരുന്ന് നൽകി

വിശേഷദിന ചടങ്ങുകൾ ജീവകാരുണ്യ പ്രവർത്തനങ്ങളായ് നടത്തണം: ഡോ.എ.വി.അനൂപ്
കോഴിക്കോട് :നാട്ടിലെങ്ങും പ്രതിസന്ധികളും പ്രയാസങ്ങളും തുടർച്ചയായി വരുന്ന സാഹചര്യത്തിൽ വിശേഷദിന ചടങ്ങുകൾ ജീവകാരുണ്യ പ്രവർത്തനങ്ങളായ് നടത്താൻ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണമെന്ന് മലബാർ ഡവലപ്‌മെൻറ് കൗൺസിൽ രക്ഷാധികാരിയും എ വി എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ എ.വി. അനൂപ് പറഞ്ഞു. മലബാർ ഡവലപ്‌മെൻറ് കൗൺസിൽ പ്രസിഡൻറ് ഷെവലിയർ സി.ഇ. ചാക്കുണ്ണി കോഴിക്കോട് വന്നതിന്റെ അറുപതാ വാർഷികത്തിന്റേയും വിവാഹത്തിന്റെ അൻപതാം വാർഷികത്തിന്റെയും ഭാഗമായ് മലബാർ ഡവലപ്‌മെൻറ് കൗൺസിൽ കോഴിക്കോട് സ്‌നേഹഭവനിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടുള്ള തനിയ്ക്ക് ഇവിടത്തെ അന്തരീക്ഷവും നൽകി വരുന്ന പരിചരണവും കണ്ടപ്പോൾ സന്തോഷവും സംതൃപ്തിയും നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ സിസ്റ്റർ ആൻസലിൻ എസ്.കെ.ഡി. അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി.എം.വി.കുഞ്ഞാമു, സെക്രട്ടറി പി.ഐ. അജയൻ എന്നിവർ ആശംസകൾ നേർന്നു. വർഷങ്ങളായ് തന്റേയും കുടുംബാഗങ്ങളുടേയും എല്ലാ ആഘോഷങ്ങളും ഇത് പോലെയുളള സ്ഥാപനങ്ങളിലാണ് നടത്താറുള്ളത്. കോഴിക്കോട് വന്നത് മുതൽ എല്ലാ വിഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹകരണവും സർവ്വോപരി ദൈവാനുഗ്രഹവുമാണ് എന്റെ എളിയ വിജയത്തിന് സഹായകരമായത്. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും മനസ്സിൽ സൂക്ഷിക്കുന്നതായും ഷെവലിയർ സി.ഇ. ചാക്കുണ്ണി മറുപടി പ്രസംഗത്തിൽ പറഞ്ഞു. അൻപതാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളേയും മുഖ്യാതിഥി ഡോ.എ.വി. അനൂപിനേയും പൂക്കുട നൽകിയാണ് സ്‌നേഹദവനിലെ സിസ്റ്റർ മാർ സ്വീകരിച്ചത്.