INDIA Main Banner TOP NEWS WORLD

ഒമൈക്രോൺ ഭീഷണിക്കിടയിലും
പുതിയ പ്രതീക്ഷകളുമായി പുതുവർഷം

തിരുവനന്തപുരം: ഒമൈക്രോൺ ഭീതി വിതയ്ക്കുകയാണെങ്കിലും പുതിയ പ്രതീക്ഷകളോടെ ലോകം 2022നെ വരവേറ്റു. കേരളമുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്.


കേരളത്തിൽ 10 മണിക്ക് ശേഷം ആഘോഷങ്ങൾ നിയന്ത്രിച്ചിരുന്നു. ഡൽഹി, മുംബയ് , ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവർഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ന്യൂസിലാൻഡിലെ ഓക്ലാൻഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലും വലിയ രീതിയിൽ ആഘോഷം നടന്നു. ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന ലണ്ടനിൽ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനിൽ ഒഴിവാക്കി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാർപ്പാപ്പയുടെ പുതുവത്സര ആഘോഷം. ജപ്പാൻ നഗരമായ ടോക്യോ, ദക്ഷിണകൊറിയൻ നഗരമായ സോൾ, യു.എ.ഇയുടെ തലസ്ഥാനമായ ദുബായ് എന്നിവിടങ്ങളിലും പുതുവത്സാരത്തെ ആഘോഷപൂർവ്വം വരവേറ്റു.
ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാൺ വീണു. രാത്രി കർഫ്യു ആരംഭിച്ചതോടെ പുതുവർഷാഘോഷം നേരത്തെ അവസാനിച്ചു.

മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ഹൃദയപൂർവ്വമായ പുതുവത്സരാശംസ നേർന്നു. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുമ്പോൾ ഒമൈക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്നും തീരുമാനിക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *