വാക്സിനുകൾക്ക് കോവിഡിനെ പൂർണമായി ചെറുക്കാനാകില്ലെന്ന് ഐസിഎംആർ;
കരുതൽ ഡോസ് നൽകുന്നത് രോഗബാധ തീവ്രമാകാതിരിക്കാൻ

ന്യൂഡൽഹി : കോവിഡ് വാക്‌സിനുകൾക്ക് അണുബാധയെ പൂർണമായി ചെറുക്കാനാവില്ലെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.
രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ മാത്രമേ കഴിയൂ. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് കരുതൽ ഡോസ് നൽകുന്നതെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിദിന കോവിഡ് കേസുകൾ 10,000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒമിക്രോൺ മൂലമാണ് രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നത്. 2-3 ദിവസം കൊണ്ട് തന്നെ കേസുകൾ ഇരട്ടിയാകുന്ന സ്ഥിതിയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.