സ്പന്ദനങ്ങൾ പ്രകാശനം ചെയ്തു

വിളപ്പിൽ: ത്രിഭാഷ എഴുത്തുകാരി ജെസിന്ത മോറീസിന്റെ പതിനാലാമത് പുസ്തകം സ്പന്ദനങ്ങൾ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ പുസ്തകം സ്വീകരിച്ചു. ജെസിന്ത മോറീസ് സംവിധാനം ചെയ്ത് അഭിനയിച്ച സപ്തകാലങ്ങൾക്കൊപ്പം എന്ന സിഡിയുടെ പ്രകാശനവും ജി.ആർ അനിൽ നിർവ്വഹിച്ചു.

സംവിധായകൻ രാജസേനൻ സിഡി സ്വീകരിച്ചു. യോഗത്തിൽ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ.സി.എ.നന്ദകുമാർ അദ്ധ്യക്ഷനായി. മാധ്യമ നിരുപകൻ സുകു പാൽക്കുളങ്ങര, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എം.മഹേഷ് കുമാർ, സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, എം .പി .രാധാകൃഷ്ണൻ, സബീന ബീഗം, സരസ്വതി, ജയചന്ദ്രൻ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സായന്തനം മ്യൂസിക്‌സിസിന്റെ സംഗീവിരുന്നും ഒരുക്കിരുന്നു.