അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് തുടക്കമായി; നർത്തന ഓഡിറ്റോറിയം സമർപ്പണം പി എം രവീന്ദ്രൻ നിർവഹിച്ചു


പയ്യോളി: മഹാമാരിയിൽ തളർന്ന് പോയ നാടക കലാകാരന്മാർക്കൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നർത്തന കലാലയമൊരുക്കുന്ന അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. നർത്തന കലാലയത്തിന്റെ 38-ാമത് വാർഷികത്തോടനുബന്ധിച്ച് നിർമാണം പൂർത്തീകരിച്ച നർത്തന ഓഡിറ്റോറിയം സമർപ്പണം എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ നിർവഹിച്ചു.വി ഗോപാലൻ അധ്യക്ഷത വഹിച്ചു.
ടി. കബീർ ഉസ്താദ്, പ്രകാശ് പയ്യോളി, പരംജ്യോതി, കെ. എൻ. രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കേരള അഗ്‌നി രക്ഷാ സേനയുമായി സഹകരിച്ച് സംഘടിപ്പിച്ച ജീവൻ സുരക്ഷ: മുൻകരുതലും പരിഹാരവും വിഷയത്തിൽ നടന്ന സെമിനാർ നഗരസഭാംഗം കെ സി ബാബുരാജ് ഉദ്ഘാടനം ചെയ്തു. റഷീദ് പാലേരി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ മുഖ്യാതിഥിയായിരുന്നു. ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ കെ എം ഷിജു, പി എം സഹീർ, കെ ഷാജു സിവിൽ ഡിഫൻസ് ടീം ക്യാപ്റ്റൻ ഷിബിൻദാസ്, ആർ രതീഷ് എന്നിവർ ക്ലാസെടുത്തു. എം പി രാജീവൻ, എം സുജാത, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കോഴിക്കോട് നവരസ കലാക്ഷേത്ര അവതരിപ്പിച്ച പൊന്നാപുരം കോട്ട എന്ന നാടകം അരങ്ങേറി.
നർത്തന ഓഡിറ്റോറിയത്തിൽ ഇന്ന്
(27 -12 -21)
പയ്യോളി: കോഴിക്കോട് നർത്തന കലാലയം അയനിക്കാട് സംഘടിപ്പിക്കുന്ന അഖില കേരള നൃത്ത സംഗീത നാടകോത്സവം രണ്ടാം ദിനത്തിൽ രാവിലെ 10 ന് സംസ്ഥാന കൃഷിവകുപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ
മണ്ണ് പരിശോധനയും കാർഷിക സെമിനാറും, അസി. സോയിൽ കെമിസ്റ്റ് പി കെ സ്മിത നന്ദിനി ഉദ്ഘാടനം ചെയ്യും. വകുപ്പുദ്യോഗസ്ഥരായ അമ്പിളി എലിസബത്ത്, മുഹമിൻ അലി എന്നിവർ ക്ലാസെടുക്കും.
മുതിർന്ന കർഷകനായ ഇവി ഗോപാലനെ ചടങ്ങിൽ സമാദരിക്കും.
വൈകു. 7 മണിക്ക് ഹരിലക്ഷ്മി ചങ്ങനാശ്ശേരിയുടെ നാടകം
ദേവീ കാത്യായനീ അരങ്ങേറും.