എട്ടാം ക്ലാസുകാരന്റെ സ്വപ്‌നങ്ങൾക്ക് പത്താം ക്ലാസിൽ ചിറക് മുളച്ചപ്പോൾ;
ബർത്ത്‌ഡേ ഡ്രീം ഇനി നിങ്ങൾക്കും വായിക്കാം

തിരുവനന്തപുരം : 2018 ലെ ഫിഫ വേൾഡ് കപ്പിന്റെ കാഴ്ചയിലും വിവരണത്തിലും പ്രചോദിതനായ എട്ടാം ക്ലാസുകാരന്റെ ചിന്തയിലെ ഫുട്‌ബോൾ കളിയെക്കുറിച്ചുള്ള ആശയങ്ങളുടെയും അറിവുകളുടെയും ആവിഷ്‌കാരം നീണ്ട രണ്ടുവർഷത്തിനു ശേഷം പുസ്തകരൂപേണ പ്രസിദ്ധീകരിച്ചു.
ഇപ്പോൾ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആദിത്യ കൃഷ്ണൻ രചിച്ച എ ബർത്ത്‌ഡേ ഡ്രീം എന്ന പുസ്തകം സൂര്യ ഫെസ്റ്റിവൽ വേദിയായ തൈക്കാട് ഗണേശത്തിൽ വച്ച് എഴുത്തുകാരി എ. ഹൈറൂനിസ പട്ടം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ അജയകുമാറിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

മുല്ലക്കര രത്‌നാകരൻ,സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയർ പങ്കെടുത്തു.. തൃശ്ശൂർ കറന്റ് ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ