പാന്റസ് ഊരുന്നതിൽ ഞങ്ങൾക്ക് ഒരേ അഭിപ്രായം;
ഹരീഷ് പേരടിയുടെ പരിഹാസം

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോം, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തൽ എന്നീ വിഷയങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വിവാഹ പ്രായം ഉയർത്തിയതിന് പിന്നിൽ കേന്ദ്രത്തിന് ഹിഡൻ അജൻഡയെന്ന ബൃന്ദ കാരാട്ടിന്റെയും ആനി രാജയുടെയും പ്രസ്താവന പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
പെൺകുട്ടികൾ പാന്റ്‌സിടുന്നതിൽ മാത്രമേ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങൾക്ക് അഭിപ്രായ വിത്യാസമുള്ളു…പാന്റ്‌സ് ഊരുന്നതിൽ ഞങ്ങൾക്ക് ഒരേ അഭിപ്രായമാണ്.. അദ്ദേഹം പരിഹസിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പെൺകുട്ടികൾ പാന്റ്‌സിടുന്നതിൽ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങൾക്ക് അഭിപ്രായ വിത്യാസമുള്ളു…പാന്റ്‌സ് ഊരുന്നതിൽ ഞങ്ങൾക്ക് ഒരേ അഭിപ്രായമാണ്…കാരണം പുരോഗമനം എന്ന വാക്കിന്റെ അവകാശം ഞങ്ങളുടെ പേരിൽ മാത്രമാണ്…അത് മറ്റാർക്കും അവകാശപ്പെട്ടതല്ല…ഇൻക്വിലാബ് സിന്ദാബാദ്…ലാൽസലാം