KERALA Main Banner

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

  1. തമിഴ്നാട് ഊട്ടിയിലെ കുനൂരിൽവെച്ചുണ്ടായ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ വകുപ്പിൽ ക്ലാസ് 3 തസ്തികയിൽ നിമയനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സൈനീക ക്ഷേമ വകുപ്പിന് നിർദ്ദേശം നൽകും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാരിൽ ജോലി നൽകുന്നതിനുള്ള മാർഗനിർദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് തീരുമാനം. പ്രദീപിന്റെ അച്ഛൻ രാധാകൃഷണന്റെ ചികിത്സയിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
    പ്രദീപിന്റെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. മരണമടയുന്ന സൈനികരുടെ ആശ്രിതർക്ക് സൈനിക ക്ഷേമ നിധിയിൽ നിന്നും ധനസഹായം നൽകുന്നതിന് നിലവിലുള്ള നിയമത്തിൽ ഇളവു വരുത്തിക്കൊണ്ടാണ് തീരുമാനം.
  2. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി ഉദ്ദേശിച്ചുള്ള പുനർഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളുടെ പേരിൽ വീടും വസ്തുവും ഉൾപ്പെടെയോ അല്ലെങ്കിൽ വസ്തുവിന്റെ മാത്രമോ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവു ചെയ്തു നൽകാൻ തീരുമാനിച്ചു.
  3. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ 17.50 ആർ (43.242 സെന്റ്) സർക്കാർ പുറമ്‌ബോക്ക് ഭൂമി സ്പോർട്ട് ആയുർവേദ റിസർച്ച് സെൽ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് നിബന്ധനകളോടെ ഭാരതീയ ചികിത്സ വകുപ്പിന് ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കനുസൃതമായി ഉപയോഗാനുമതി നൽകാൻ തീരുമാനിച്ചു.
  4. കോവിഡ് 19 മൂലം മരണപ്പെട്ട റേഷൻ കട വ്യാപാരികളുടെ അനന്തരാവകാശികളെ റേഷൻ കട ലൈസൻസിയായി നാമനിർദ്ദേശം ചെയ്യുന്നതിന് കേരള ടാർജെറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷൻ (കൺട്രോൾ) ഓർഡർ 2021 പ്രകാരം വിദ്യാഭ്യാസ യോഗ്യത സോൾവെൻസി തുക എന്നിവയിൽ ഇളവ് നൽകാൻ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ് പാസാകണമെന്നില്ലയെന്നും സോൾവെൻസി തുക 10,000 രൂപയായും തീരുമാനിച്ചു.
  5. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി വില്ലേജിൽ ഫെയർലാന്റ് കോളനിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിച്ച ഉത്തരവിൽ നിബന്ധനകളോടെ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതനുസരിച്ച് സർക്കാർ അംഗീകരിച്ച 197 പേരടങ്ങുന്ന ലിസ്റ്റിൽ വിൽപന കരാർ വഴിയല്ലാതെ ഭൂമി കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കാൻ നടപടി ആരംഭിക്കും. വിൽപനകരാറിലൂടെ ഭൂമി കൈവശപ്പെടുത്തിയവരുടെ വിഷയം ജില്ലാ കലക്ടറുടെ വിശദമായ റിപ്പോർട്ടിനു ശേഷം പിന്നീട് പരിഗണിക്കും. 1 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരുടെ കാര്യത്തിൽ കമ്‌ബോള വില ഇടാക്കി മാത്രമെ ഭൂമി പതിച്ചു നൽകുകയുള്ളു. പതിവ് അപേക്ഷകളിൽ പട്ടയം അനുവദിക്കുന്നത് 1995 ലെ കേരള മുൻസിപ്പാലിറ്റി കോർപറേഷൻ ഭൂപതിവ് ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ പാലിച്ചായിരിക്കും.
  6. കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് വില്ലേജിലെ വളപട്ടണം നദീതടത്തിൽ കണ്ടെത്തിയ 350 കിലോ വാട്ട് എഴാം കടവ് സുക്ഷമ ജലവൈദ്യുത പദ്ധതി നിബന്ധനകൾക്ക് വിധേയമായി സുയിസെ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിക്ക് അനുവദിക്കാൻ തീരുമാനിച്ചു.
  7. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ സംഭരണങ്ങളിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു. ഇതനുസരിച്ച് വില മുൻഗണനയുടെയും വാങ്ങൽ മുൻഗണനയുടെയും കാര്യത്തിൽ എം എസ് എം ഇ പൊതുമേഖല സ്ഥാപനങ്ങൾക്കു നൽകുന്ന 50 ശതമാനം ഓർഡറിൽ ഏറ്റവും കുറ!ഞ്ഞത് പകുതിയെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മാറ്റിവെയ്ക്കും. അതിന്റെ അടിസ്ഥാനത്തിൽ ആകെ സംഭരണത്തിന്റെ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിൽ സംസ്ഥാന പൊതുമേഖലാ സ്ഥപാനങ്ങൾക്കായി നീക്കിവയ്ക്കും. ഈ മുൻഗണനകൾ കേരളത്തിൽ നിർമ്മിക്കുന്ന ഉൽപനങ്ങൾക്ക് മാത്രമെ ബാധകമാവുകയുള്ളു. മാത്രമല്ല കേന്ദ്ര സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം എസ് എം ഇ കൾക്ക് മാത്രമെ ഈ വില മുൻഗണനകളും വാങ്ങൽ മുൻഗണകളും ബാധകമാവുകയുള്ളു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *