മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയിൽ

ആലുവ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയിൽ. ചിറ്റാറ്റുകര പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (ഉണ്ണിക്കുട്ടൻ 24 ) യെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. 12 ന് പുലർച്ചെ സബ്ഇൻസ്‌പെക്ടർ പി.വി.രാജേഷിൻറെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. ചേരാനല്ലൂർ ഭാഗത്ത് നിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്. എറണാകുളം സെൻട്രൽ, ആലുവ, പറവൂർ, മുനമ്പം വടക്കേക്ക സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകളുണ്ട്.