ALAPUZHA KERALA TOP NEWS

കുട്ടനാടിന്റെ അതിജീവനത്തിന് പുതിയ പാക്കേജ് അനിവാര്യം: ആർഎസ്പി

മങ്കൊമ്പ് : കുട്ടനാടൻ പ്രദേശത്തെ കൃഷിക്കും മറ്റ് കാർഷിക വൃത്തിക്കും പിറന്ന മണ്ണിൽ ജീവിക്കുവാനും പ്രത്യേക പദ്ധതികൾ ആരംഭിക്കണമെന്ന് ആർഎസ്പി കൊല്ലം ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ നെല്ലറകളിൽ ഒന്നായ കുട്ടനാട്ടിൽ കൃഷി ചെയ്യുന്നത് പുതിയ കാലഘട്ടത്തിൽ ദുഃഖകരമായി മാറിയിരിക്കുകയാണ്. കാലം തെറ്റി വരുന്ന പ്രകൃതിയുടെ മാറ്റം ഇവിടെ കൃഷിയുടെ താളം തന്നെ തെറ്റിച്ചിരിക്കുന്നു. കൃഷിയോടൊപ്പം കുട്ടനാട്ടിലെ കർഷകർ അനുബന്ധമായി നടത്തിവരുന്ന താറാവ് കൃഷി കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഈ അടുത്ത ദിവസങ്ങളിൽ തന്നെ ആയിരക്കണക്കിന് താറാവുകളാണ് പക്ഷിപ്പനി മൂലം ചത്തൊടുങ്ങിയത്. ഇത് ഈ ഈ പ്രദേശത്ത് തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി കാരണം ഈ മേഖലയിൽ നിന്നും നൂറുകണക്കിന് കർഷകരാണ് പിന്മാറി കൊണ്ടിരിക്കുന്നത്. മറ്റൊരു കാർഷിക മേഖലയായ ക്ഷീര കൃഷിയിൽ നിന്നും കർഷകർ പിന്മാറുകയാണ്. അതിനെല്ലാമുപരി നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കവും. ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ പലരും കുട്ടനാട് വിട്ടൊഴിഞ്ഞ് മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന സ്ഥിതി സംജാതമായി കൊണ്ടിരിക്കുകയാണ്. ആയതിനാൽ കുട്ടനാടിനെ അതിജീവനത്തിനും പ്രത്യേക പാക്കേജ് ആരംഭിക്കണമെന്നും കർഷകർക്ക് പലിശരഹിത ബാങ്ക് വായ്പ, താറാവു കർഷകർക്കും ക്ഷീരകർഷകർക്കും അടിയന്തര ധനസഹായം എന്നിവ നൽകിയും സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യ കർഷകസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കുട്ടനാട് മങ്കൊമ്പ് പാഡി ഓഫീസിനു മുൻപിൽ കർഷകരെ രക്ഷിക്കൂ, കുട്ടനാടിനെ രക്ഷിക്കൂ, എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച കർഷക ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യ കർഷകസംഘം സംസ്ഥാന വർക്കിങ് പ്രസിഡന്റ് എസ് എസ് ജോളി അധ്യക്ഷത വഹിച്ചു. പി എൻ നെടുവേലി, മാത്തുക്കുട്ടി കുഞ്ചാക്കോ, ശിവപ്രസാദ്, ആർ മോഹനൻ സുബ്രഹ്മണ്യൻ ജെമിനി എന്നിവർ ഗണേശൻ , ജയകുമാർ ചേർത്തല മനു, വി കെ ഗംഗാധരൻ, ആനന്ദൻ തകഴി മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *