FOR THE PEOPLE KERALA Main Banner TOP NEWS

ആദിശങ്കരജന്മഭൂമിയെ പ്ലാസ്റ്റിക്മാലിന്യ മുക്തമാക്കാൻ
ശ്രീശങ്കരാ കോളേജ് വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും

പെരുമ്പാവൂർ: ആദിശങ്കര ജന്മഭൂമിയിലെ ഗ്രീൻകാലടി പദ്ധതി വിജയം കാണുന്നു. കാലടി പട്ടണത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി രംഗത്തിറങ്ങിയത് ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളും നാഷണൽ സർവ്വീസ് സ്‌കീം അംഗങ്ങളും എൻ.സി. സി. കേഡറ്റുകളും കാലടി ഭൂമിത്രസേനയിലെ സന്നദ്ധപ്രവർത്തകരുമാണ്.
നഗരത്തിലിറങ്ങിയ വിദ്യാർത്ഥികൂട്ടായ്മ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യങ്ങളാണ് ആദ്യം നീക്കം ചെയ്തു തുടങ്ങിയത്. കാഞ്ചി കാമകോടിപീഠത്തിന്റെ ശങ്കരസ്തൂപത്തിനു മുൻപിലായാണ് വർഷങ്ങങ്ങളായി ശബരിമല ഇടത്താവളം. പ്രൈവറ്റ് ബസ് സ്റ്റാന്റിന് തൊട്ടടുത്തായാണ് അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തർ ധാരാളമായെത്തുന്ന ഇടത്താവളവും. അതുകൊണ്ടുതന്നെ ശബരിമല സീസണിൽ ഇവിടം മാലിന്യങ്ങൾ കുന്നുകൂടി വൃത്തിഹീനമാകുന്നത് പതിവാണ്.
മലയാറ്റൂർ പള്ളിയിലെ തീർത്ഥാടനം, കാഞ്ഞൂർ പള്ളിത്തിരുന്നാൾ, തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം തുടങ്ങിയ തിരക്കേറിയ സീസണുകളിൽ പത്തു ദിവസത്തിലൊരിയ്ക്കൽ കാലടിയുടെ പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഗ്രീൻ കാലടി പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ഓഫിസിനു മുൻപിൽ നടന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അദ്ധ്യക്ഷനായ ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. പി. ആന്റണിയും മാലിന്യ ശേഖരണത്തിനായി കാലടി ശ്രീശങ്കരാ കോളേജ് സംഭാവനചെയ്ത ഡസ്റ്റ് ബിന്നുകളുടെ വിതരണോദ്ഘാടനം ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി. പി. ജയശങ്കറും നിർവ്വഹിച്ചു. പഠനത്തോടൊപ്പംകുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താനായിട്ടാണ് ഇത്തരംപദ്ധതികൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ, അംഗങ്ങളായസി.ടി എൽദോസ്, സിജൂ കല്ലിങ്ങൽ, പി. വി. സജീവൻ, പഞ്ചായത്ത് സെക്രട്ടറിലിജോ അഗസ്റ്റിൻ, ശ്രീശങ്കരാ കോളേജ് പ്രിൻസിപ്പൽ എ. സുരേഷ്,സാമൂഹിക പ്രവർത്തകൻ പി. കെ. മോഹൻദാസ് തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു. ഇതോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ അയ്യപ്പഭക്തർക്കായി ആയിരം ലിറ്റർ കുടിവെള്ളവും ആദിശങ്കര ട്രസ്റ്റ് വിതരണംചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *