KERALA Main Banner SPECIAL STORY TOP NEWS WOMEN

ജനിച്ചതും വിവാഹിതരായതും ഒരേ ദിവസം;
ഇപ്പോഴിതാ പ്രസവിച്ചതും ഒരേ ദിവസം

വിസ്മയ സൗഭാഗ്യം


കോട്ടയം: ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അത്ര അപൂർവ്വമായ ഒന്നല്ല. പക്ഷേ ഇരട്ട സഹോദരിമാർ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം നൽകുന്നത് ആദ്യത്തെ സംഭവമാണ്.
കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു ഇരുവരും പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറാണ് ആദ്യം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.


കോട്ടയം സ്വദേശികളായ ചന്ദ്രശേഖരന്റെയും അംബികയുടെയും മക്കളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയും ശ്രീലക്ഷ്മിയും ജനിച്ചത്. ഇവരെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പ്രയാസമായിരുന്നു. സൈനികനായ ചന്ദ്രശേഖരൻ അഞ്ച് കൊല്ലം മുമ്പാണ് മരിച്ചത്. അമ്മ അംബിക ടീച്ചറാണ്. അംബിക ജോലി ചെയ്ത മലപ്പുറത്തെ സ്‌കൂളിലായിരുന്നു ശ്രീപ്രിയയും ശ്രീലക്ഷ്മിയും പഠിച്ചത്. പഠനം ഒരുമിച്ചായിരുന്നു.

കോളേജിൽ ബികോം പഠിച്ചതും ഒരുമിച്ച്. തുടർന്ന് ചാർട്ടേഡ് അക്കൌണ്ടൻറ് കോഴ്‌സിനും ചേർന്നു. ജനനവും പഠനവും എല്ലാം ഒരുമിച്ചായിരുന്ന ഈ സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഇപ്പോൾ ഒരുമിച്ചുതന്നെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *