ബേപ്പൂർ മുരളീധരപ്പണിക്കരുടെ പുതിയ നോവൽ ‘ഉണങ്ങാത്ത മുറിവുകൾ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ച ബേപ്പുർ മുരളീധരപ്പണിക്കരുടെ ഉണങ്ങാത്ത മുറിവുകൾ നോവൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ എടത്തൊടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം ഗിരിജ, എംപി പത്മനാഭൻ, കെപി ശ്രീശൻ, എ സജീവൻ, അനീസ് ബഷീർ, മുരളി ബേപ്പൂർ, എൻ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ആദ്യകാല നാടക കലാകാരന്മാരെ ആദരിച്ചു.