KERALA KOZHIKODE Main Banner TOP NEWS

ഈഴവ തിയ്യ സമുദായത്തിന് സ്വാശ്രയത്വവും വൈകാരിക സുരക്ഷിതത്വവും പകരുവാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു: പിവി ചന്ദ്രൻ

കോഴിക്കോട്: ഒരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് കാൽ നൂറ്റാണ്ട് കാലം സക്രിയമായി നയിക്കുകയെന്നത് നിസ്സാര കാര്യമല്ലെന്നും ഈഴവ തിയ്യ സമുദായത്തെ സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ സ്വാശ്രയത്വവും വൈകാരിക സുരക്ഷിതത്വബോധവും പകരുവാൻ വെള്ളാപ്പള്ളിക്ക് സാധിച്ചിട്ടുണ്ടെന്നും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് രജത ജൂബിലി ആഘോഷിക്കുന്നതിന്റെ കോഴിക്കോട് യൂണിയൻ തല ഉൽഘാടനം അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക സമുദായങ്ങളുടെ അവകാശ സംരക്ഷണത്തിനും ആർ.ശങ്കർ ഉണ്ടാക്കിയ വിദ്യാഭ്യാസ വിപ്ലവം പൂർത്തീകരിക്കുന്നതിനും ഇനിയുമേറെ മുന്നേറാനുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

കോഴിക്കോട് എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജയന്തി ആഘോഷ പരിപാടികളുടെ ഉൽഘാടനം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ നിർവ്വഹിക്കുന്നു.


ചടങ്ങിൽ വെച്ച് കോഴിക്കോട് യൂണിയൻ നടത്തുന്ന വിവിധ ക്ഷേമപദ്ധതികളുടെയും സൗജന്യ ഓൺലൈൻ പിഎസ് സി പരീക്ഷ പരിശീലന ക്ലാസിന്റെയും ഉൽഘാടനം പി വി ചന്ദ്രൻ നിർവ്വഹിച്ചു.
യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗം വൈസ് പ്രസിഡൻറ് പൊറോളി സുന്ദർദാസ് ,എ എം ഭക്തവത്സലൻ, അഡ്വ.എം.രാജൻ, ലീലാവിമലേശൻ, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, വി.സുരേന്ദ്രൻ, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *