കെ.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ലാ സമ്മേളനം

അമ്പലപ്പുഴ: കെ.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ലാ സമ്മേളനം നടന്നു.അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി.സുധീഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് ജി.ബാബു നാഥ് അധ്യക്ഷത വഹിച്ചു. ഡോ: ബിനീഷ് രക്തസാക്ഷി പ്രമേയവും ടി.ജി.രാഹുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ.അജിമോൻ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി കെ.രാജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ വർഗീസ് തോമസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സംസ്ഥാനക്കമ്മിറ്റിയംഗം വി.അനിത, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ പി.ബിനു ,ആർ.സതീഷ് കൃഷ്ണ, ജില്ലാക്കമ്മിറ്റിയംഗങ്ങളായ എസ്.ഷീബ, ജി.സുമംഗലി, ഹസീനാ ബീവി എന്നിവർ പ്രസംഗിച്ചു.