ഉജ്വല ബാല്യപുരസ്‌കാരം കരസ്ഥമാക്കിയ
കാജൽ നോബിളിനെ ആദരിച്ചു

അമ്പലപ്പുഴ:സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്‌കാരം കരസ്ഥാമാക്കിയ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കളത്തിൽ വിട്ടിൽ അധ്യാപകരായ നോബിൾ – എലിസബത്ത്‌ബേബി ദമ്പതികളുടെ മകൾ കാജൽ നോബിളിനെ ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ അനുമോദിച്ചു. ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.ഗാന്ധിദർശൻ സമിതി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് ആർ. വി. ഇടവന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിന്റി തോമസ് ,യുത്ത് കോൺഗ്രസ്സ് ജില്ല കമ്മറ്റി അംഗം ഷിതാ ഗോപിനാഥ്.എന്നിവർചേർന്ന്ഉപഹാരംനൽകി.
മുഹമ്മദ്പുറക്കാട് ,ആശംസകൾ നേർന്നു.ക്വിസ്,പ്രസംഗം,ഉപന്യാസരചന, ,കവിതാ രചന,കഥാരചന,കവിതാലാപനം. കഥാ പ്രസംഗം. മാഗസിൻ രചന തുടങ്ങി വിവിധ ഇനങ്ങളിൽ സംസ്ഥാന തലത്തിലടക്കം നിരവധി സമ്മാനങ്ങൾ ഇതിനകം കാജൽ നോബിൾ നേടിയിട്ടുണ്ട്. കൂടാതെസംഗീതത്തിലും നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ 2018 ൽ കുട്ടികൾക്കായി സംഘടിപ്പിച്ച മോഡൽ പാർലമെന്ററിൽ മികച്ച പാർലമെന്ററിയനായി തെരഞ്ഞെടുക്കപ്പെട്ട കാജൽദേശീയോഗ്രഥന യാത്രയുടെ ഭാഗമായി ഇന്ത്യൻ പാർലമെന്റും സന്ദർശിച്ചിട്ടുണ്ട്.