തരിശായി കിടന്ന മടിയൂർ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് മടിയൂർ പാടശേഖരത്തിൽ രണ്ടേക്കർ സ്ഥലത്ത് വിത്ത് വിതയ്ക്കൽ ഉദ്ഘാടനം സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് നിർവഹിച്ചു.
കർഷകസംഘം കുടമുണ്ട യൂണിറ്റ് സെക്രട്ടറി കെ ബി ഹംസ കാരോത്തുകുഴിയുടെ നേതൃത്വത്തിൽ മടിയൂർ, പുലിക്കുന്നേപ്പടി പ്രദേശങ്ങളിലായി നാലേക്കർ സ്ഥലത്താണ് കൃഷി. ജ്യോതി ഇനം വിത്താണ് വിതച്ചത്. ചടങ്ങിൽ സിപിഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, കൃഷി ഓഫീസർ ഇ എം മനോജ്, കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറി പി കെ മുഹമ്മദ്, കർഷക സംഘം വില്ലേജ് സെക്രട്ടറി ടിപിഎ ലത്തീഫ്, ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പഞ്ചായത്തംഗങ്ങളായ എ എ രമണൻ, അബൂബക്കർ മാങ്കുളം, ബ്രാഞ്ച് സെക്രട്ടറിമാരായ കെ എം കബീർ, കെ ടി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.