പേരാമ്പ്രയിൽ വായനാമത്സരം

പേരാമ്പ്ര:പേരാമ്പ്ര പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതി തലത്തിൽ വായനമത്സരങ്ങൾ നടത്തി. എരവട്ടൂർ ജനകീയ വായനശാലയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഇ.എം.ബാബു അദ്ധ്യക്ഷത വഹിച്ചു.ടി.എം ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാധ കൃഷ്ണൻ നായർ, കെ.പി സത്യൻ, എം.വിശ്വൻ, ഷീബ ടി.എം എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് നളിനി ഗംഗാധരൻ സമ്മാനം വിതരണം ചെയ്തു.