INDIA Main Banner TOP NEWS

ഒമൈക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിലുമെത്തി. കർണാടകയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരിൽ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്നവർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസ്സുള്ള രണ്ടുപുരുഷന്മാർക്കാണ് രോഗം ബാധിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമൈക്രോൺ ആണ് എന്ന് സ്ഥിരീകരിച്ചത്.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പത്തുപേരുടെ കൂടി പരിശോധനാഫലം വരാനുണ്ട്.
സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോകത്ത് 29 രാജ്യങ്ങളിലായി 373 പേർക്ക് ഒമൈക്രോൺ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *