ഒമൈക്രോൺ ഗൾഫിലും , ആഫ്രിക്കയിൽ നിന്നും എത്തിയ യാത്രക്കാരന് രോഗം സ്ഥിരീകരിച്ചു

റിയാദ് : ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കൊവിഡ് ഒമൈക്രോൺ വകഭേദം ഗൾഫ് രാജ്യത്തും സ്ഥിരീകിരച്ചു.

സൗദി അറേബ്യയിലാണ് രോഗം കണ്ടെത്തിയത്, ആഫ്രിക്കൻ രാജ്യത്ത് നിന്നും ഇവിടെ എത്തിയ യാത്രികനിലാണ് പരിശോധനയിൽ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗിയേയും, ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമൈക്രോൺ ബാധയെ തടയിടുന്നതിനായി ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള നിരവധി രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ സൗദി റദ്ദാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമൈക്രോൺ വകഭേദത്തെ ലോകാരോഗ്യ സംഘടന രോഗം കുതിച്ചുയരാൻ കാരണമായേക്കാവുന്ന ‘വളരെ ഉയർന്ന’ അപകടസാദ്ധ്യതയുള്ള വൈറസിന്റെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു.