FILM BIRIYANI Second Banner

കത്രീന കൈഫും വിക്കി കൗശലും ബോളിവുഡിനെ ഞെട്ടിക്കാൻ ഒരുങ്ങുന്നു

മുംബയ്: പുതിയൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ് സിനിമാ ലോകം. താരസുന്ദരി കത്രീന കൈഫും യുവനടൻ വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിന്റെ ചൂടൻ ചർച്ചകളാണ് എവിടെയും.


താരങ്ങൾ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിനെത്തുന്ന അതിഥികൾക്കായി വമ്പൻ സർപ്രൈസുകൾ തന്നെ താരങ്ങൾ ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.


വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ റിഹേഴ്‌സലുകളും നടത്തി. രാജസ്ഥാനിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ച് വിവാഹിതരാകുന്ന താരങ്ങൾ നിരവധി സർപ്രൈസുകളാണ് അതിഥികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. വിവാഹവേദിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രൻത്തംബോറ് ദേശീയ ഉദ്യാനത്തിൽ അതിഥികൾക്കായി പ്രത്യേക കടുവാ സഫാരിയുണ്ടാകുമെന്നാണ് വിവരം. ഇതിനായുള്ള നിർദേശങ്ങൾ താരങ്ങൾ ഇവന്റ് മാനേജ്‌മെന്റ് ടീമിന് നൽകിക്കഴിഞ്ഞു.


വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾ ചില വ്യവസ്ഥകളിൽ ഒപ്പുവയ്ക്കണമെന്നും വിവരങ്ങളുണ്ട്. പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടരുത്, ഫോട്ടോഗ്രഫി അനുവദിക്കില്ല, ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കരുത്, വിവാഹവേദി പങ്കുവയ്ക്കരുത്, വേദി വിടുംവരെ പുറം ലോകവുമായി ബന്ധപ്പെടാൻ പാടില്ല തുടങ്ങി നിരവധി നിബന്ധനകളാണ് വ്യവസ്ഥയിലുള്ളത്.
സംവിധായകൻ കരൺ ജോഹർ, അലി അബ്ബാസ് സഫർ, കബീർ ഖാൻ, രോഹിത് ഷെട്ടി, നടൻ സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *