KERALA Main Banner TOP NEWS

പെരിയ ഇരട്ടക്കൊല: നിർണായക നീക്കവുമായി സിബിഐ;
ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരെ നാളെ എറണാകുളം കോതിയിൽ ഹാജരാക്കും.
എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, മധു, സുരേന്ദ്രൻ, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് ഗസ്റ്റ്ഹൗസിൽ സിബിഐ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ആൾക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *