പിണറായി സർക്കാർ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നു:മുസ്ലിംലീഗ്

മേപ്പയ്യൂർ:കേരളത്തിലെ വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്നും സർക്കാർ പിൻമാറുന്നതുവരെ മുസ് ലിം ലീഗ് സമരരംഗത്തുണ്ടാവുക തന്നെ ചെയ്യും.വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ ഒന്നിന് പേരാമ്പ്രയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കും.പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് വി.വി.എം ബഷീർ പ്രവർത്തക സമിതി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.വി മുജീബ്,മുജീബ് കോമത്ത്,കെ.പി കുഞ്ഞബ്ദുള്ള,ഷർമിന കോമത്ത്,അഷീദ നടുക്കാട്ടിൽ,റാബിയ എടത്തുക്കണ്ടി,പി.പി.സി മൊയ്തി,പി.ടി അബ്ദുള്ള,ഇല്ലത്ത് അബ്ദുറഹിമാൻ,സി.എം ഇസ്മായിൽ,മഠത്തിൽ അബ്ദുറഹിമാൻ,ടി സിറാജ്,ഫൈസൽ ചാവട്ട്,കെ.കെ അബ്ദുൽ ജലീൽ,കെ ലബീബ് അഷറഫ്,എം.കെ ഫസലുറഹ്മാൻ,കെ.പി ഇബ്രാഹിം എന്നിവർസംസാരിച്ചു.ജന: സിക്രട്ടറി എം.എം.അഷ്‌റഫ് സ്വാഗതവും ട്രഷറർ അൻവർ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.