KERALA MALAPPURAM

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമാക്കണം : ഡോ. പി നസീർ

മലപ്പുറം : സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആ വിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ:പി നസീർ അഭിപ്രായപ്പെട്ടു.

ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സച്ചാർ – പാലൊളി ടിപ്പോർട്ട് നീതി നിഷേധം എവിടം വരെ എന്ന വിഷയത്തിൽ ഡോ.പി നസീർ പ്രഭാഷണം നടത്തുന്നു.

സച്ചാർ സമിതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റി മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ചു സമർപ്പിച്ച പരിഹാര നിർദേശങ്ങളിൽ വെള്ളം ചേർത്തത് ആണ് കേരളത്തിൽ ഇത്തരത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാകാൻ ഇടവരുത്തിയത് .ആദ്യം സംഘ് പരിവാർ ഉയർത്തിയ പ്രശ്‌നം തുടർന്ന് മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ സർക്കാർ പുലർത്തിയത് കുറ്റകരമായ അനാസ്ഥ യായിരുന്നു .മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ട് വന്ന പദ്ധതികൾ 80:20അനുപാതം നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കിയപ്പോൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നാണ് നിർദേശിച്ചത് .സംസ്ഥാനത്തിന്റെ പൊതു ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന ഉദ്യോഗ -തൊഴിൽ മേഖലകളിലും എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കുന്നതിലും ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിച്ചാൽ സാമൂഹിക നീതി കൈവരാൻ അത് സഹായകമാകും നസീർ കൂട്ടിച്ചേർത്തു .ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച സച്ചാർ -പാലോളി റിപ്പോർട്ട് നീതി നിഷേധം എവിടം വരെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .പി ഉബൈദുള്ള എം എൽ എ ഉത്ഘാടനം ചെയ്തു .

ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സച്ചാർ – പാലൊളി ടിപ്പോർട്ട് നീതി നിഷേധം എവിടം വരെ പ്രഭാഷണം പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അബ്ദുല്ല വാവൂർ ആധ്യക്ഷ്യം വഹിച്ചു .എ കെ സൈനുദ്ദീൻ ,പി കെ സി അബ്ദുറഹ്മാൻ ,എ മുഹമ്മദ് ,എ എം അബൂബക്കർ ,സി എച്ച് ഹംസ മാസ്റ്റർ ,മജീദ് കാടേങ്ങൽ ,കെ ടി അമാനുള്ള , എം മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *