സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സമാപിച്ചു, എം. കുഞ്ഞമ്മദ് സെക്രട്ടറി;
പേരാമ്പ്രയിൽ ഗവ: പോളിടെക്‌നിക് ആരംഭിക്കണം

പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി സർക്കാർ പോളിടെക്‌നിക്ക് ആരംഭിക്കണമെന്ന് സി പി എം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പെരുവണ്ണാമൂഴി, ചേർമല, ആ വളപാണ്ടി, മുത്താച്ചിപ്പാറ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം കോറിഡോർ ആരംഭിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. ഏരിയാ സെക്രട്ടറി എ കെ ബാലൻ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ
സെക്രട്ടരിയറ്റംഗം കെ കുഞ്ഞമ്മത്, പി വിശ്വൻ, വി പി കുഞ്ഞികൃഷ്ണൻ.ജില്ലാ കമ്മിറ്റി അംഗം എ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.. കെ കെ ഹനീഫ, സി വി രജീഷ് ,എം എം ജിജേഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.കെ ടി രാജൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം കുഞ്ഞമ്മത് സെക്രട്ടറിയായി 21 അംഗങ്ങളടങ്ങിയ ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

എൻ.പി.ബാബു, ടി.കെ. ലോഹിതാക്ഷൻ, പി. ബാലൻ അടിയോടി, കെ.വി.കുഞ്ഞിക്കണ്ണൻ, സി.കെ.ശശി, ടി.പി. കുഞ്ഞനന്തൻ, കെ.സുനിൽ, കെ.ടി.രാജൻ, കെ.കെ.ഹനീഫ, പി.എം.കുഞ്ഞിക്കണ്ണൻ, എം.വിശ്വൻ, കെ.പി.ബിജു,എസ്സ്.കെ.സജീഷ്, പി.പ്രസന്ന, എ.സി. സതി, കെ.കെ.രാജൻ എന്നിവർക്ക് പുറമെ പുതുമുഖങ്ങളായ പി.എസ്. പ്രവീൺ, കെ.രാജീവൻ, പി.പി.രാധാകൃഷ്ണൻ ,ഉണ്ണി വേങ്ങേരി എന്നിവരും ഏരിയാ കമ്മിറ്റി അംഗങ്ങളാണ്.