KERALA

ഹലാൽ വിവാദം; രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: എസ് എസ് എഫ്

കേച്ചേരി: ഹലാൽ എന്നത് മുസ്ലിംകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തൊഴിൽ, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാർത്ഥത്തിൽ ഹലാൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. 2022 ജനുവരി 28, 29, 30 തിയ്യതികളിൽ ലെറ്റ്‌സ് സ്‌മൈൽ ഇറ്റ്‌സ് ചാരിറ്റി എന്ന പ്രമേയത്തിൽ തൃശൂരിലെ കേച്ചേരിയിൽ നടക്കുന്ന എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘ രൂപീകരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം.

കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘ രൂപീകരണ സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് കെ.വൈ നിസാമുദ്ദീൻ ഫാളിലി മുഖ്യപ്രഭാഷണം നടത്തുന്നു

രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഹലാൽ പോലുള്ള വാക്കിനെ വക്രീകരിച്ചും, വളച്ചൊടിച്ചും സമൂഹ ത്തിൽ ഭിന്നത സൃഷ്ടിക്കുകയാണ് സംഘ് പരിവാർ. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തന്നെ തകർക്കുന്ന അത്തരം കുടില നീക്കങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തുകയും, പ്രതിരോധിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേച്ചേരി മമ്പഉൽ ഹുദ കാമ്പസിൽ നടന്ന സ്വാഗത സംഘ രൂപീകരണ സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് യു.എം ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ല ജന:സെക്രട്ടറി പി.യു ശമീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് തഖ് യുദ്ദീൻ തങ്ങൾ ആന്ത്രോത്ത്,കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.വി മുസ്തഫ സഖാഫി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ ജാബിർ സഖാഫി,സി ആർ കെ മുഹമ്മദ്,എ മുഹമ്മദ് റാഫി,ഡോ. ടി അബൂബക്കർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, ജന: കൺവീനർ പി.യു ശമീർ, ഫിനാൻസ് കൺവീനർ എ.എ അബൂബക്കർ,ജി സി സി കോഡിനേറ്റർ ടി.എം ഹാഫിള് നൗശാദ് സഖാഫി, ചെയർമാൻ കെ.എം റാഫിദ് സഖാഫി എന്നിവരെ തെരഞ്ഞെടുത്തു. 313 അംഗ സംഘാടക സമിതിയേയും തെരഞ്ഞെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *