ഹരീഷ് ആർ നമ്പൂതിരിപ്പാടിന്
ബാലകഥാശ്രീ പുരസ്‌കാരം സമ്മാനിച്ചു

പിറവം : ബാല സാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ബാലസാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരൻ കെ രാവുണ്ണി ഉദ്ഘാടനം ചെയ്തു കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖനാണ് പുരസ്‌കാരം നൽകിയത്. ഡോ കെ ശ്രീകുമാർ, പള്ളിയറ ശ്രീധരൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള വിശിഷ്ട പുരസ്‌കാരം സമ്മാനിച്ചു. ജോസ് ഗോതുരുത്ത്, ഉണ്ണി അമ്മയമ്പലം റെജി മലയാലപ്പുഴ, രാമചന്ദ്രൻ പുറ്റുമാനൂർ , പ്രശാന്ത് വിസ്മയ , മടവൂർ രാധാകൃഷ്ണൻ, വാസു അരീക്കോട്, സുധചന്ദ്രൻ എന്നിവർ സംസാരിച്ചു.
