യു.എ.ഖാദർ പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ സ്മരണാർത്ഥം’താളിയോല സാംസ്‌കാരിക സമിതി’ യുവ എഴുത്തുകാർക്ക് സംസ്ഥാാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാമത്സരത്തിൽ സുഭാഷ് ഒട്ടുംപുറം, ആദർശ് വി.ജി. എന്നിവർ വിജയികളായി.


പുരസ്‌കാരം ഡിസംബറിൽ കോഴിക്കോട് വെച്ച് നൽകുമെന്ന് സമിതി ഭാരവാഹികളായ പി.ഐ. അജയൻ, കെ.എഫ്. ജോർജ്, പത്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ എന്നിവർ അറിയിച്ചു.