കാട്ടാനകൾക്കും കാട്ടാറുകൾക്കും ഇടയിലൂടെ ആനവണ്ടിയിൽ സവാരിഗിരിഗിരിക്ക് ഒരുങ്ങിക്കോളൂ

പ്രകൃതിയുടെ രമണീയത ആസ്വദിക്കുവാൻ കെ.എസ്.ആർ.ടി.സി.യുടെ കോതമംഗലം – മൂന്നാർ വിനോദയാത്രാ സർവ്വീസിന് ഞായറാഴ്ച തുടക്കം
കാടിനും കാട്ടാനകൾക്കും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി മൂന്നാർക്ക് ആനവണ്ടി യാത്ര.

കോതമംഗലം : കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നു. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർക്ക് ആണ് കെ.എസ്.ആർ.ടി.സി ട്രയൽ ട്രിപ്പ് ആരംഭിക്കുന്നത്.
ഞായറാഴ്ച്ച തുടങ്ങുന്ന സർവീസ് വിജയകരമായാൽ തുടർന്നും എല്ലാ ഞായറാഴ്ചകളിലും തുടരുവാനാണ് അധികൃതരുടെ തീരുമാനം.
രാവിലെ 9ന് തുടങ്ങുന്ന സർവ്വീസ് വൈകിട്ട് 6ന് കോതമംലത്ത് സമാപിക്കും
നിരവധി കടമ്പകൾ കടന്നാൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്.
മൂന്നാർ എത്തിയ ശേഷം തിരിച്ചു അടിമാലി-നേര്യമംഗലം റോഡിലൂടെ കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉൾപ്പെടെ ഏകദേശം 500 രൂപ വരുന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് മുൻകൂടി ബുക്ക് ചെയ്യുവാൻ ബന്ധപ്പെടുക; 9447984511, 9446525773.