KERALA THIRUVANANTHAPURAM

ആയുർവേദജീവിതശൈലിയുടെ സന്ദേശവുമായി ലീലാജനി ആയുർകെയർ

തിരുവനന്തപുരം: അനന്തപുരിയിലെ ആയുർവേദചികിത്സ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രീതിയാർജ്ജിച്ച ഹിന്ദുസ്ഥാൻ ആയുർവേദിക് ഹോസ്പിറ്റലിൽ നിന്നുള്ള പുതിയ സംരംഭം ലീലാജനി ആയുർ കെയർ കവടിയാറിൽ പ്രവർത്തനം ആരംഭിച്ചു. കേരളസംസ്ഥാന തൊഴിൽ -വിദ്യാഭ്യാസമന്തി ശ്രീ. വി ശിവൻകുട്ടിയാണ് ഉൽഘാടനം നിർവഹിച്ചത്.
ഡോക്ടർ അനുശ്രീ യുടെ നേതൃത്വത്തിൽ ആയുർവേദ ചികിത്സക്കു പുറമേ വിദ്യാഭ്യാസ-ഗവേഷണ-ഉത്പാദന-സേവന മേഖലകളിലും
ആയുർവേദത്തിൽ അധിഷ്ഠിതമായ പുതിയ രീതികളും ആശയങ്ങളും കണ്ടെത്തി സമൂഹനന്മക്കായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീലാജനി ആയുർകെയർ പ്രവർത്തിക്കുന്നത്.
നിരവധി നൂതന പദ്ധതികൾ ലീലാജനി ആയുർകെയറിൽ നിന്ന് സമീപഭാവിയിൽ പ്രതീക്ഷിക്കാമെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഹിന്ദുസ്ഥാൻ ആയുർവേദിക് ഹോസ്പിറ്റലിനു നൽകിയ സ്‌നേഹവും സഹകരണവും തുടർന്നും
ഉണ്ടവണമെന്നും ലീലാജനി ആയുർകെയറിനു വേണ്ടി ഡോക്ടർ അനുശ്രീ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *