ഡിഎൻഎ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി

തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി.കുഞ്ഞിന്റെ അച്ഛൻ അജിത്തിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടർന്ന് അനുപമ ശിശുഭവനിൽ എത്തി കുഞ്ഞിനെ കാണും. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞിനെ കാണാൻ അനുപമയ്ക്ക് അവസരം ലഭിച്ചത്.
കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും അനുപമ അറിയിച്ചു.

വനിത ശിശുക്ഷേമ സമിതി ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് അനുപമ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നത്.