കെയർ-ഓൺ-വീൽസ് പദ്ധതിയുമായി ജനമൈത്രി പോലീസ്

പത്തനംതിട്ട: ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും ടീം വികെയറിന്റെയും നേതൃത്വത്തിൽ കെയർ ഓൺ വീൽസ് എന്ന പേരിൽ എമർജൻസി ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ചു. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും പ്രയോജനകരമാണ് പദ്ധതി. ഇത്തരം രോഗികളെസൗജന്യമായി ആശുപത്രിയിൽ സ്‌നേഹവണ്ടിയിലെത്തിച്ച് മതിയായചികിത്സ നല്കി തിരികെ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ടീം വികെയർ ഫൗണ്ടർ റെജിയാണ് വാഹനം സൗജന്യമായി വിട്ടുനല്കിയിരിക്കുന്നത് .സമൂഹത്തിൽ നിരവധി ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കി വരുന്ന ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം, നിരവധി സഹായ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന ടീം വി കെയറിന്റെയും സംയുക്ത സംരംഭത്തിന്റെ മേൽനോട്ടം ഇൻസ്‌പെക്ടർ ബി അയൂബ് ഖാൻ, എസ് ഐ ആർ ശ്രീകുമാർ എന്നിവരും.കോ ഓർഡിനേറ്റർ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വി കെയർ വി എൻ രാജേഷ്‌കുമാർ എന്നിവരുമാണ്. പദ്ധതി ഉദ്ഘാടനം എസ് എച്ച് ഒ ബി അയൂബ് ഖാൻ നിർവ്വഹിച്ചു. എസ് ഐമാരായ ആർ ശ്രീകുമാർ ,റ്റി സത്യദാസ്, ഡോക്ടർ ജിനു തോമസ്, എഎസ്‌ഐമാരായ വിനോദ് കുമ്മർ, രജശേഖരൻ നായർ, വിജയകുമാർ, സന്തോഷ് കുമാർ,എസ് ശ്രീജിത്ത്, ടീം വി കെയർ ഭാരവാഹികളായ കല അജിത്ത്, റ്റി ഡി രാജേന്ദ്രൻ, വിജീഷ്, വിജിൻ, റ്റി അനിൽകുമാർ എന്നിവർ നേതൃത്വം നല്കി.